Wednesday 20 January 2016

RMSA - Self Defence Training - 2015-16



           പത്തനംതിട്ട ജില്ലയിലെ 9-)w ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ജില്ലാതല  ഉല്ഘാടനവും, ഫണ്ട് വിതരണവും, പരിശീലകർക്കുള്ള ഓറിയെന്റേഷൻ പ്രോഗ്രാമും തിരുവല്ല ഗവ: ഗേൾസ് ഹൈസ്കൂളിൽ 19/01/2016 - 3 pm ന്  നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.വർഗീസ്‌ K.V അധ്യക്ഷനും, വാർഡ്‌ കൗൺസിലർ ശ്രീ. ചെറിയാൻ പോളച്ചിറക്കൽ ഉല്ഘാടനവും നിർവഹിച്ചു. RMSA പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ.സതീഷ്‌ D.J, സ്വാഗതം ആശംസിച്ചു. ഡപ്യൂട്ടി ഡയറക്ടർക്കുവേണ്ടി ശ്രീ.ജോസ്(A.A), DEO, PTA പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ക്രിതജ്ഞത പറഞ്ഞു. അധ്യാപകർ, കുട്ടികൾ, ട്രയിനർമാർ, ഉൾപ്പെടെ എല്ലാവർക്കും ചായസൽക്കാരവും നടത്തി. തുടർന്ന് സ്കൂളിലെ കുട്ടികൾക്ക് മാസ്റ്റർ ശ്രീ. Deepu ക്ലാസ് നടത്തി 4.30-ന് അവസാനിപ്പിച്ചു. 














































Tuesday 19 January 2016

RMSA Enhancement of Learning Achievement of 9th Standard ST Students



                    പത്തനംതിട്ട ജില്ലയിലെ 9-)w ക്ലാസ്സിൽ പഠിക്കുന്ന S.T കുട്ടികൾക്കുള്ള LEP പദ്ധതി തിരുവല്ല ഡയറ്റ് പ്രിൻസിപ്പൽ ശ്രീമതി.വൽസല 18/01/2016, തിങ്കൾ 11 AM ന് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ APO ശ്രീ. സതീഷ്‌ D J സ്വാഗതവും,  ശ്രീ.രാജേന്ദ്രൻ DPO SSA പത്തനംതിട്ട ആശംസയും, ശ്രീ.മധു, H M, GHS കീഴ്‌വായ്പൂർ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. ജില്ലയിലെ 30 സ്കൂളുകളിൽ നിന്നും HMs/ Sr. Assistants പങ്കെടുക്കുകയും, പഠനസാമഗ്രികൾ കൈപ്പറ്റുകയും ചെയ്തു. RMSA ഉദ്യോഗസ്ഥർ പദ്ധതിനടത്തിപ്പിനുവേണ്ട എല്ലാ ക്രമീകരങ്ങളും ഒരുക്കി.



























Monday 30 November 2015

കാസർഗോഡ്‌ DD ആയി സ്ഥലം മാറിപ്പോകുന്ന പ്രിയപ്പെട്ട V.V രാമചന്ദ്രൻ സാറിന് RMSA പത്തനംതിട്ട ജില്ലാ ഓഫീസ് സ്റ്റാഫിന്റെ ഊഷ്മളമായ യാത്രാമംഗളങ്ങൾ നേരുന്നു.













             RMSA പത്തനംതിട്ട ജില്ലയിൽ ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ എന്ന നിലയിൽ സാറിൽ നിന്നും ലഭിച്ച സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്‌. വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള സാറിന്റെ അകമഴിഞ്ഞ സേവനം ഞങ്ങൾ ഈ സമയം നന്ദിയോടെ ഓർക്കുന്നു. പുതിയ ജില്ലയിൽ RMSA-യ്ക്ക് സാറിന്റെ സേവനം വളരെയധികം ലഭിക്കട്ടെ, ഈശ്വരൻ സഹായിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,


                                                               ശ്രീ.സതീഷ്‌ D.J (അസിസ്റ്റന്റ്‌ പ്രൊജക്റ്റ്‌ ഓഫീസർ)

                                                                                ലിജോ ജോണ്‍സ്(കമ്പ്യൂട്ടർ പ്രോഗ്രാമർ)

                                                                                    കെന്നി ഫിലിപ്പ്(അക്കൗണ്ട്‌ ക്ലാർക്ക്)







Friday 20 November 2015

State Special School Kalolsavam 2015-16 at C.S.I V.H.S.S.School For Deaf Thiruvalla



ജില്ലാ കളക്ടർ കലോത്സവവേദി സന്ദർശിച്ചപ്പോൾ 









കലോത്സവവേദികളിൽ നിന്നും 















Wednesday 16 September 2015

ജില്ലാ ഓഫീസിന് പുതിയ മേധാവി

                                       

                           





    RMSA -യുടെ പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ്‌ ഓഫീസറായി ശ്രീ.രാമചന്ദ്രൻ സാർ (പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) 3/9/2015- ന് ചാർജ് ഏറ്റെടുത്തു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇതിനുമുൻപ് കാസർഗോഡ്‌ RMSA അസ്സിസ്റ്റൻറ് പ്രൊജക്റ്റ്‌ ഓഫീസർ ആയിരുന്നു.




                                                                                                 RMSA പത്തനംതിട്ട
                                                                                                          തിരുവല്ല