Wednesday, 16 September 2015

ജില്ലാ ഓഫീസിന് പുതിയ മേധാവി

                                       

                           





    RMSA -യുടെ പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ്‌ ഓഫീസറായി ശ്രീ.രാമചന്ദ്രൻ സാർ (പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) 3/9/2015- ന് ചാർജ് ഏറ്റെടുത്തു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇതിനുമുൻപ് കാസർഗോഡ്‌ RMSA അസ്സിസ്റ്റൻറ് പ്രൊജക്റ്റ്‌ ഓഫീസർ ആയിരുന്നു.




                                                                                                 RMSA പത്തനംതിട്ട
                                                                                                          തിരുവല്ല 

Tuesday, 15 September 2015

യാത്രയയപ്പ് നൽകി






ഹയർ സെക്കൻണ്ടറി അദ്ധ്യാപകനായി ജോലി  ലഭിച്ച RMSA പത്തനംതിട്ട ഓഫീസിലെ പ്രോഗ്രാമർ ശ്രീ. അനീഷ്‌ ചന്ദ്രന് - 6/07/2015 ന് RMSA പത്തനംതിട്ട ജില്ലാ ഓഫീസിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി . യോഗത്തിൽ  പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ  P.S മാത്യു , അസി: പ്രൊജക്റ്റ്‌ ഓഫീസർ. ശ്രീ. സതീഷ്‌  D.J , Accoutant ശ്രീ.  കെന്നി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ശ്രീ അനീഷ്‌ ച ന്ദ്രൻ  മറുപടി പ്രസംഗം നടത്തി.  ശ്രീ.അനീഷിൽ  നിന്നും കിട്ടിയ എല്ലാ സഹകരണങ്ങൾക്കും   RMSA- പത്തനംതിട്ടയുടെ പേരിൽ നന്ദി അറിയിക്കുന്നു .




                                                                                    ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ
                                                                                                     പത്തനംതിട്ട














Monday, 14 September 2015

യാത്രയയപ്പ് നൽകി







RMSA യുടെ Additional State Project Director -ആയി (ASPD ) സ്ഥാനക്കയറ്റം ലഭിച്ച പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ  .P .S മാത്യു -വിന് 25/08/2015 ന് RMSA പത്തനംതിട്ട ജില്ലാ ഓഫീസിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി . യോഗത്തിൽ അസി: പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ  .സതീഷ്‌  D.J , Accoutant ശ്രീ.  കെന്നി ഫിലിപ്പ് , Programmer ശ്രീ . ലിജോ ജോണ്‍സ് എന്നിവർ സംസാരിച്ചു. ശ്രീ   മാത്യു സാർ മറുപടി പ്രസംഗം നടത്തി. RMSA-യുടെ പ്രവർത്തനങ്ങൾക്ക് സാറിൽ നിന്നും കിട്ടിയ എല്ലാ സഹകരണങ്ങളും തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് നന്ദി അറിയിക്കുന്നു .




                                                                                          ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ
                                                                                                     പത്തനംതിട്ട















Wednesday, 9 September 2015

District Planning & Monitoring Samithi, 2015 August 21, District Panchayath Conference Hall Pathanamthitta

RMSA പത്തനംതിട്ട ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയുടെ രൂപികരണവും  പ്രഥമയോഗവും  21-08-2015- 1.30 ന് ഉച്ചഭക്ഷണത്തോടുകൂടി പത്തനംതിട്ട ജില്ല പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ കൂടുകയുണ്ടായി . ബഹു MP ശ്രീ.ANTO ANTONY ഉൽഘാടനം ചെയ്തു. 2014-15 കാലയളവിലെ പ്രവർത്തനങ്ങൾ, 2014-15 ലെ വരവ് ചിലവ് കണക്കുകൾ, 2015-16 വർഷത്തെ ജില്ലാ  പ്ലാൻ എന്നിവ RMSA APO ശ്രീ. SATHEESH D.J അവതരിപ്പിക്കുകയും യോഗത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി, മെമ്പർമാർ, DDE, DIET PRINCIPAL, SSA DPO, DEO- മാർ, AEO-മാർ, BPO-മാർ, RMSA പ്രൊജക്റ്റ്‌ ഓഫീസിലെ അക്കൗണ്ട്‌ന്റ്  KENNY PHILIP , പ്രോഗ്രാമ്മർ LIJO JOHNS എന്നിവർ പങ്കെടുക്കുകയും ചെയ്തു. ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ കൂടിയായിരുന്ന ശ്രീ .P.S MATHEW നന്ദി പ്രകാശിപ്പിച്ചു .