Friday, 26 February 2016
Wednesday, 20 January 2016
RMSA - Self Defence Training - 2015-16
പത്തനംതിട്ട ജില്ലയിലെ 9-)w ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ജില്ലാതല ഉല്ഘാടനവും, ഫണ്ട് വിതരണവും, പരിശീലകർക്കുള്ള ഓറിയെന്റേഷൻ പ്രോഗ്രാമും തിരുവല്ല ഗവ: ഗേൾസ് ഹൈസ്കൂളിൽ 19/01/2016 - 3 pm ന് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ തിരുവല്ല മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.വർഗീസ് K.V അധ്യക്ഷനും, വാർഡ് കൗൺസിലർ ശ്രീ. ചെറിയാൻ പോളച്ചിറക്കൽ ഉല്ഘാടനവും നിർവഹിച്ചു. RMSA പ്രൊജക്റ്റ് ഓഫീസർ ശ്രീ.സതീഷ് D.J, സ്വാഗതം ആശംസിച്ചു. ഡപ്യൂട്ടി ഡയറക്ടർക്കുവേണ്ടി ശ്രീ.ജോസ്(A.A), DEO, PTA പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ക്രിതജ്ഞത പറഞ്ഞു. അധ്യാപകർ, കുട്ടികൾ, ട്രയിനർമാർ, ഉൾപ്പെടെ എല്ലാവർക്കും ചായസൽക്കാരവും നടത്തി. തുടർന്ന് സ്കൂളിലെ കുട്ടികൾക്ക് മാസ്റ്റർ ശ്രീ. Deepu ക്ലാസ് നടത്തി 4.30-ന് അവസാനിപ്പിച്ചു.
Tuesday, 19 January 2016
RMSA Enhancement of Learning Achievement of 9th Standard ST Students
പത്തനംതിട്ട ജില്ലയിലെ 9-)w ക്ലാസ്സിൽ പഠിക്കുന്ന S.T കുട്ടികൾക്കുള്ള LEP പദ്ധതി തിരുവല്ല ഡയറ്റ് പ്രിൻസിപ്പൽ ശ്രീമതി.വൽസല 18/01/2016, തിങ്കൾ 11 AM ന് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ APO ശ്രീ. സതീഷ് D J സ്വാഗതവും, ശ്രീ.രാജേന്ദ്രൻ DPO SSA പത്തനംതിട്ട ആശംസയും, ശ്രീ.മധു, H M, GHS കീഴ്‌വായ്പൂർ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. ജില്ലയിലെ 30 സ്കൂളുകളിൽ നിന്നും HMs/ Sr. Assistants പങ്കെടുക്കുകയും, പഠനസാമഗ്രികൾ കൈപ്പറ്റുകയും ചെയ്തു. RMSA ഉദ്യോഗസ്ഥർ പദ്ധതിനടത്തിപ്പിനുവേണ്ട എല്ലാ ക്രമീകരങ്ങളും ഒരുക്കി.